Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Order Alphonsa

Kottayam

ഫ്രാ​ന്‍​സി​സ്‌​ക​ന്‍ അ​ല്‍​മാ​യ സ​ഭ അ​ല്‍​ഫോ​ന്‍​സാ തീ​ര്‍​ഥാ​ട​നം നാ​ളെ

പാ​ലാ: വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് പാ​ലാ രൂ​പ​ത ഫ്രാ​ന്‍​സി​സ്‌​ക​ന്‍ അ​ല്മാ​യ സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ല്‍​ഫോ​ന്‍​സാ തീ​ര്‍​ഥാ​ട​ന​വും സെ​മി​നാ​റും നാ​ളെ രാ​വി​ലെ ഒ​ന്‍​പ​തു മു​ത​ല്‍ ഭ​ര​ണ​ങ്ങാ​നം അ​സീ​സി ധ്യാ​നകേ​ന്ദ്ര​ത്തി​ല്‍ ന​ട​ത്തും. കോ​ട്ട​യം സെ​ന്‍റ് ജോ​സ​ഫ് ക​പ്പൂ​ച്ചി​ന്‍ പ്രോ​വി​ന്‍​സ് കൗ​ണ്‍​സി​ല​ര്‍ ഫാ. ​സോ​മി ഏ​ബ്ര​ഹാം പ​നം​കാ​ട്ട് സെ​മി​നാ​റി​ല്‍ ക്ലാ​സ് ന​യി​ക്കും.

അ​ല്മാ​യസ​ഭ പാ​ലാ രൂ​പ​താ പ്ര​സി​ഡ​ന്‍റ് സോ​ജ​ന്‍ മാ​ത്യു​വിന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ സ്പി​രി​ച്വ​ല്‍ അ​സി​സ്റ്റ​ന്‍റു​മാ​രാ​യ ഫാ. ​ജെ​സ്വി​ന്‍ തോ​മ​സ് ചെ​റി​യാ​ന്‍, ഫാ. ​ഹെ​ന്‍​സ​ണ്‍ തെ​ള്ളി​യാ​ങ്ക​ല്‍ എ​ന്നി​വ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. എ​സ്എ​ഫ്ഒ പാ​ലാ രൂ​പ​ത മു​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ആ​ന്‍റ​ണി വെ​ച്ചൂ​രി​ന് യാ​ത്ര​യ​യ​പ്പും ന​ല്‍​കും. തു​ട​ര്‍​ന്ന് ധ്യാ​ന​കേ​ന്ദ്ര​ത്തി​ല്‍നി​ന്നു വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ലേ​ക്ക് ജ​പ​മാ​ല റാ​ലി, വി​ശു​ദ്ധ കു​ര്‍​ബാ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

ടോ​മി കെ. ​മാ​ത്യു, ടോ​മി സേ​വ്യ​ര്‍, സി.​ജെ.​ കു​ര്യ​ന്‍, റ്റി​സി രാ​ജു, തോ​മ​സ് മാ​ത്യു, ടോ​മി തോ​മ​സ്, കു​ര്യാ​ച്ച​ന്‍ ജോ​ര്‍​ജ്, അ​ന്ന​ക്കു​ട്ടി തോ​മ​സ്, വി.​ടി. മ​ത്താ​യി എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കും.

Latest News

Corehub Up